---
title: "ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ; വൈസ് പ്രസിഡൻ്റിൻ്റെ കാർമ്മികത്വത്തിൽ ചന്ദ്രനും, ഗാനയും 'ഒന്നായി'"
english_title: "Kunnot Paramba Grama Panchayat to promote simple marriages; Chandran and Gana 'become one' under the leadership of the Vice President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334582/Kunnot Paramba Grama Panchayat to promote simple marriages; Chandran and Gana 'become one' under the leadership of the Vice President"
published_at: "2026-01-03T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958fec6dedd6_1001047871.jpg"
keywords: []
---

# ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ; വൈസ് പ്രസിഡൻ്റിൻ്റെ കാർമ്മികത്വത്തിൽ ചന്ദ്രനും, ഗാനയും 'ഒന്നായി'

> **Lead Summary:** *ലളിത വിവാഹങ്ങളെ പ്രോത്സാഹിപ

## Article Content

*ലളിത വിവാഹങ്ങളെ പ്രോത്സാഹിപ

കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാൾ വിവാഹത്തിന് വേദിയായി.

ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിയുടെ നയത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഹാൾ വിവാഹ വേദിയായി മാറിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി രാമചന്ദ്രൻ മാസ്റ്റർ വിവാഹത്തിന് കാർമികത്വം വഹിച്ചു.

കണ്ണങ്കോട് കേളോത്തന്റവിടചന്ദ്രനും, വളയം നെല്ലുള്ളതിൽ ഗാനയുമാണ് പഞ്ചായത്ത് ഹാളിൽ വെച്ച് വിവാഹിതരായത്. ആദ്യമായാണ് ഇത്തരമൊരു വിവാഹം പഞ്ചായത്തിൽ നടക്കുന്നത്.

ജന പ്രതിനിധികളായ കെ പി സമീറ, മുംതാസ് മൊട്ടമ്മൽ, കെ പി രാജേഷ്, കെ സി ബിന്ദു, ഫെമിനാസ് റഹീം, വി അനിഷ, കെ പി റംല എന്നിവരും വധൂ-വരന്മാരുടെ അടുത്ത ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334582/Kunnot Paramba Grama Panchayat to promote simple marriages; Chandran and Gana 'become one' under the leadership of the Vice President)